KeralaNattuvarthaLatest NewsNews

ഈ ഹോസ്പിറ്റലിൽ വരുന്നവർ ശ്രദ്ധിക്കുക; ഈ കത്തിയെരിയുന്നത് എനിക്കെല്ലാമായിരുന്ന ചേച്ചിയാണ്, മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്, ഞങ്ങളുടെ ഈ ദുഖം ആരു നികത്തും; ഉള്ളുലക്കുന്ന കുറിപ്പുമായി യുവാവ്

സംവിധാനം ഇല്ലേ നേരത്തെ പറഞ്ഞു വിടുക അതാണ് വേണ്ടത്..

ഉണ്ടായ നഷ്ടം ഇനി നികത്താൻ പറ്റില്ല..

എന്റെ സുഹൃത്തുക്കളോട്, ഒരു വാക്ക് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ എന്തെന്ക്കിലും സീരിയസ് ആയ ആരോഗ്യപ്രശ്നങ്ങളുമായി പോകേണ്ടി വന്നാൽ, ഒരു ചോദ്യം എപ്പഴും മനസ്സിൽ കാണണം, ഇവുടത്തെ ട്രീറ്റ്മെന്റിൽ ശെരി ആകുവോ ? . അതോ മറ്റ് ഹോസ്പിറ്റലിൽ എങ്ങോട്ടേലും പോണോ എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.

ഒരു പക്ഷെ മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ നിന്ന് ഒരു 3മണിക്കോ 4 മാണിക്കോ ഡോക്ടർ നോക്കിട്ട് മറ്റ് ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞിരുന്നൽ എനിക്ക് എന്റെ പെങ്ങളെയും, 3 കുട്ടികൾക്ക് അവരുടെ അമ്മയെയും നഷ്ട പെടില്ലാരുന്നുവെന്നും യുവാവ് വേദനയോടെ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…..

ഉത്തരവാദിത്തം ഇല്ലത്ത കച്ചവടം മാത്രം മുണ്ടക്കയം medickal trust hospital

14/4/20 ന് രവിലെ 6 മണിയോടെ ചെറിയ നെഞ്ചുവേദയും, ശ്വാസംമുട്ടലുമായി icu വിൽ കയറ്റിയ പെങ്ങളെ രാവിലെ 8 മണിക്ക് ഡോക്ടർ നോക്കി വേണ്ട ചികിത്സകൾ കൊടുത്ത് പോയി.പിന്നീട്, icu വിൽ ഡോക്ടർ വരുന്നത് വൈകിട്ട് 6.30 നാണു..(ഒരു icu വിലെ ഡോക്ടർ സേവനമാണ് രാവിലെ 8 മണിക്ക് ശേഷം, വൈകിട്ട് 6മണിക്ക്) ആ നോട്ടത്തിനു ശേഷം ആണ് പറയുന്നത് ക്രട്ടീക്കൽ ആണ് മറ്റ് ഹോസ്പിറ്റലിലേക് എത്രയും പെട്ടന്ന് കൊണ്ടുപോകാൻ പറയുന്നത്..
ഇ 8 മണിക്കും 6.30 നും ഇടക് പെങ്ങളെ 1പിഎംനും 5 പിഎംനും ICU വിന്റെ, വെളിയിൽ നിന്നും, ഒരു കർട്ടൺ മാറ്റി രോഗിയെ ഒന്ന് കാണിക്കും. വേറെ ഒരു വഴിയും നമ്മുക്ക് ഇല്ല പെങ്ങളോട് ബുദ്ധിമുട്ട് ചോദിച്ചറിയാൻ.. ICU ഡ്യൂട്ടി ഉള്ള നഴ്സനോട് ചോദിക്കുമ്പോ കുഴപ്പം ഇല്ല എന്നാ മറുപടിയും മാത്രം..

ഒരു പക്ഷെ മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ നിന്ന് ഒരു 3മണിക്കോ 4 മാണിക്കോ ഡോക്ടർ നോക്കിട്ട് മറ്റ് ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞിരുന്നൽ എനിക്ക് എന്റെ പെങ്ങളെയും, 3 കുട്ടികൾക്ക് അവരുടെ അമ്മയെയും നഷ്ട പെടില്ലാരുന്നു..

മനുഷ്യത്വം ഇല്ലാത്ത കച്ചവടം മാത്രമാണ് മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റിൽ. മെഡിസിന്റെ ആയി 3500രൂപയോളവും, icu വിന്റെയും മറ്റ് ഏഴായിരത്തോളം രൂപയും കൂട്ടി, ഒറ്റ ദിവസത്തെക്ക് പതിനോരായിരത്തോളം രൂപ ബില്ലും അടച്ചാണ്, 6.40 പിഎം നോട് കൂടി, പ്രത്യക സംവിധാനമുള്ള ആംബുലൻസ് കാഞ്ഞിരപ്പള്ളിയിൽ നിന്നും വിളിച്ചു, ഞങ്ങൾ കോട്ടയത്തേക്ക് പോയത്..

ഒരു പക്ഷെ കോട്ടയം മെഡിക്കൽ കോളേജിൽ
ഒരേ ഒരു മണിക്കൂർ മുന്നേ എത്തിയിരുന്നാൽ എന്റെ പെങ്ങളെ ഞങ്ങൾക്ക് നഷ്ടപെടില്ലാരുന്നു.

മെഡിക്കൽ ട്രസ്റ്റ്‌ലെ ചികിത്സപിഴവ് എന്ന് ഞൻ ഇപ്പോൾ പറയുന്നില്ല..എന്നാൽ ഒരു രോഗിയുടെ ജീവൻ രക്ഷിക്കുക്ക എന്നാ ഉത്തരവാദിത്തം മാനേജ്മെന്റിന് ഒട്ടും ഇല്ല എന്ന് ഞൻ പറയും.. അവിടെ സംവിധാനം ഇല്ലേ നേരത്തെ പറഞ്ഞു വിടുക അതാണ് വേണ്ടത്..

ഉണ്ടായ നഷ്ടം ഇനി നികത്താൻ പറ്റില്ല..

എന്റെ സുഹൃത്തുക്കളോട്, ഒരു വാക്ക് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ എന്തെന്ക്കിലും സീരിയസ് ആയ ആരോഗ്യപ്രശ്നങ്ങളുമായി പോകേണ്ടി വന്നാൽ, ഒരു ചോദ്യം എപ്പഴും മനസ്സിൽ കാണണം, ഇവുടത്തെ
ട്രീറ്റ്മെന്റിൽ ശെരി ആകുവോ ? . അതോ മറ്റ് ഹോസ്പിറ്റലിൽ എങ്ങോട്ടേലും പോണോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button