ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3 ദിവസത്തില്‍ ഇരട്ടിക്കുന്ന സാഹചര്യം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ തോത് 6.2 ദിവസമായി മാറിയെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.ലോക്ക് ഡൗണിന് മുന്‍പുള്ള കണക്കുകള്‍ പ്രകാരം കൊറോണ കേസുകള്‍ ഇരട്ടിക്കുന്നതിന്‍റെ നിരക്ക് ഏകദേശം മൂന്ന് ദിവസമായിരുന്നു.
ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്‍റെ കുറവും ഉണ്ടായിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ ഏഴു ദിവസത്തെ വിവരങ്ങള്‍ അനുസരിച്ച് ഇതിന്റെ നിരക്ക് 6.2 ദിവസമായി മാറിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 13,387 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,749 ആളുകള്‍ രോഗമുക്തരായെന്നും രോഗം ഭേദമാകുന്നവരുടെ തോത് 13 ശതമാനമായി ഉയര്‍ന്നെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments