KeralaLatest NewsIndia

വിരമിക്കാന്‍ ദിനങ്ങള്‍ ബാക്കിനില്‍ക്കേ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

തിരുവനന്തപുരം: ബിനാമി സ്വത്ത് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേസ് വിജിലന്‍സിന് കൈമാറണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.ജേക്കബ് തോമസ് അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഇതില്‍ കേസ് എടുക്കണമെന്നുമാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദേശം. തമിഴ്‌നാട്ടിലുള്ള ബിനാമി സ്വത്ത് ഇടപാടില്‍ തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് ഉത്തരവിട്ടിരുന്നു.

എന്നാല്‍ ജേക്കബ് തോമസ് ഹൈക്കോടതിയില്‍ നിന്നും ഇതിനെതിരെ സ്‌റ്റേ വാങ്ങിയിരുന്നു.ജേക്കബ് തോമസ് ഈ മാസം 30-ന് സര്‍വീസില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കി വിരമിക്കാനിരിക്കുകയാണ്. 1985 ബാച്ച്‌ ഐപിഎസ് ഓഫിസറാണു ജേക്കബ് തോമസ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിജിപി തസ്തികയിലാണ് ജേക്കബ് തോമസിനെ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്.

രാജ്യത്തെ ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ ആൾക്കൂട്ട മർദ്ദനം: മൂന്ന് പേരെ ജനക്കൂട്ടം കൊലപ്പെടുത്തി : തടയാൻ ശ്രമിച്ച പോലീസുകാർക്ക് പരിക്ക്

ജേക്കബ് തോമസിനെതിരെ നാളെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. അനുമതിയില്ലാതെ പുസ്തകം എഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തിലും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ അടുത്തിടെയാണ് ജേക്കബ് തോമസ് സര്‍വീസില്‍ തിരികെയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button