ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ രാജ കുടുംബം. അവസാന കുറച്ച് വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്ന ന്യൂകാസില്‍ യുണൈറ്റഡിനെ 300 മില്യണ്‍ നല്‍കിയാണ് സൗദി അറേബ്യ പബ്ലിക് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് എന്ന പി എഫ് ഐയിലേക്ക് ക്ലബിന്റെ ഉടമസ്ഥാവകാശം മാറാന്‍ പോകുന്നത്. സൗദി രാജ കുടുംബം തന്നെയാണ് ഇതിന് പിന്നില്‍.
300 മില്യണ്‍ നല്കി ക്ലബിന്റെ 80% ഓഹരികളും പി എഫ് ഐ വാങ്ങും. ബാക്കി 20 ശതമാനം ഇപ്പോള്‍ ഉള്ള രണ്ട് ഉടമകളുടെ കയ്യില്‍ ഉണ്ടാകുമെങ്കിലും ക്ലബിന്റെ എല്ലാ അധികാരങ്ങളും ഇനി സൗദി അറേബ്യന്‍ മുതലാളിമാര്‍ക്കായിരിക്കും. ഏപ്രിലിനു മുമ്പ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉണ്ടായേക്കും.
Post Your Comments