Latest NewsNewsIndiaBusiness

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഇനി സന്തോഷിക്കാം : കരണമിതാണ്

മുംബൈ : എസ്ബിഐ അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ, ഇനി സന്തോഷിക്കാം. ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം, എത്രതവണ വേണമെങ്കിലും പിൻവലിക്കാം. പരിധി കഴിഞ്ഞുള്ള സർവീസ് ചാർജുകൾ ഇനി ഈടാക്കില്ല, എടിഎം നിരക്കുകള്‍ ജൂണ്‍ 30വരെ പിന്‍വലിച്ചതായി വെബ്‌സൈറ്റിലൂടെ കഴിഞ്ഞ ദിവസം എസ്ബിഐ അറിയിച്ചു.ധനമന്ത്രി നിര്‍മല സീതാരാമന്‍ എടിഎം നിരക്കുകള്‍ നിശ്ചിത കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Also read : കേരളം ലോകത്തിന് മുന്നില്‍ മാതൃകയാകും; പ്രശംസയുമായി ആനന്ദ് മഹീന്ദ്ര

സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഇതുവരെ എട്ട് എടിഎം ഇടപാടുകളാണ് അനുവദിച്ചിരുന്നത്. മെട്രോ നഗരങ്ങളിലല്ലെങ്കില്‍ പ്രത്യേക നിരക്കൊന്നും നല്‍കാതെ 10 സൗജന്യ ഇടപാടുകള്‍ നടത്താമായിരുന്നു. അതിനുമുകളിലുള്ള ഓരോ സാമ്പത്തിക ഇടപാടിനും 20 രൂപയും ജിഎസ്ടിയും സാമ്പത്തികേതര ഇടപാടിന് എട്ട് രൂപയും ജിഎസ്ടിയുമാണ് നൽകേണ്ടിയിരുന്നത്. അതോടൊപ്പം തന്നെ കഴിഞ്ഞമാസം മുതല്‍ ബാങ്ക് മിനിമം ബാലന്‍സ് നിബന്ധനയും എസ്എംഎസ് ചാര്‍ജും ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button