Latest NewsNewsIndia

ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകൽ : വിമാന കമ്പനികൾക്ക് കർശന നിർദേശവുമായി വ്യോമയാന മന്ത്രാലയം

ന്യൂ ഡൽഹി : ലോക് ഡൗൺ നീട്ടിയതോടെ ആദ്യ ഘട്ടത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരികെ നല്‍കണമെന്നു വിമാന കമ്പനികൾക്ക് കർശന നിർദേശം നൽകി വ്യോമയാന മന്ത്രാലയം.ടിക്കറ്റ്​ തുക മടക്കി നല്‍കുമ്പോള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്നുള്ള ഫീസുകളോ ​മറ്റോ ഈടാക്കരുതെന്നും നിർദേശത്തിൽ പറയുന്നു. മാര്‍ച്ച്‌​ 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക്​ ചെയ്​തവര്‍ക്കാണ്​ റീഫണ്ട്​ ലഭ്യമാകുക.

Also read : ചൈനയുടെ നയമാറ്റം :എതിർപ്പുമായി ശ്രീലങ്ക ,അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നു

ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് പണം തിരിച്ചുനൽകാനാകില്ലെന്ന് ചില കമ്പനികൾ മടി കാണി​ച്ചതോടെയാണ്​ വ്യോമയാന മന്ത്രാലയതിന്റെ നിർദേശം. മിക്ക കമ്ബനികളും ടിക്കറ്റ്​ തുക മടക്കി നല്‍കാതെ അധിക ചാര്‍ജുകൾ ഈടാക്കാതെ ലോക്​ഡൗണിന്​ ​ശേഷമുള്ള യാത്രകളായിരുന്നു ​ വാഗ്​ദാനം ചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button