UAELatest NewsNewsInternationalGulf

നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ആകർഷകമായ ഓഫറുമായി എയർ അറേബ്യ അബുദാബി

അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ അറേബ്യ അബുദാബി. പ്രവാസി ഇന്ത്യക്കാർക്ക് ആകർഷകമായ ഓഫറാണ് അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയർ അറേബ്യ അബുദാബി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിർഹം മുതലാണ് ടിക്കറ്റ് നിരക്കെന്നാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ആദ്യ ഭാര്യയുമായി വിവാഹ ബന്ധം നിലനിൽക്കുമ്പോൾ മറ്റൊരു പെൺകുട്ടിയെ ​ഗർഭിണിയാക്കുന്നത് അംഗീകരിക്കാനാവുമോ?:ആനാവൂർ‌ നാ​ഗപ്പൻ

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നവംബർ ആദ്യ വാരമാണ് എയർ അറേബ്യ അബുദാബി സർവീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സർവീസുകൾക്ക് 499 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കാണ് ആദ്യ സർവീസ്. നവംബർ മൂന്നിന് രാത്രി 10.55 നാണ് സർവ്വീസ് നടത്തുന്നത്. നവംബർ അഞ്ചിന് രാത്രി 11.30 ന് കോഴിക്കോട്ടേക്കും നവംബർ 16ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരത്തേക്കും സർവീസുകൾ ഉണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്യാനായി airarabia.com എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

Read Also: യോഗി ആദിത്യനാഥിനെ ക്യാംപസ് ഫ്രണ്ട് അപമാനിച്ച സംഭവം: കേസെടുത്ത് യുപി പോലീസ്, ഒന്നും മിണ്ടാതെ കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button