തിരുവനന്തപുരം: ലോക് ഡൗണ്‍ ലംഘിച്ച് കേരളത്തിലെത്തിയ റെയില്‍വേ ജീവനക്കാരെ റെയില്‍വേ പൊലീസ് പിടികൂടി. തലസ്ഥാനത്തെത്തിയ മൂന്നു പേരെ റെയില്‍വെ പോലീസ് പിടികൂടി. ഇവരെ ക്വാറന്റൈന്‍ ചെയ്തു. പട്ടം സ്വദേശിയായ ആര്യാദാസന്‍, കുളത്തൂര്‍ സ്വദേശിയായ അഞ്ജന, അയിരൂപ്പാറ സ്വദേശിയായ ബീഗം എന്നിവരാണ് പിടിയിലായത്.
തിരുനെല്‍വേലിയില്‍ നിന്ന് റെയില്‍വേ ട്രാക് ഇന്‍സ്പെക്ഷന്‍ നടത്തി റെയില്‍ പാളത്തിന്റെ കൃത്യത ഉറപ്പ് വരുത്തുന്ന ട്രെയിനില്‍ കയറിയാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്.ഇവര്‍ മധുര ഡിവിഷനിലെ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരാണ്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് 2020 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തു. റെയില്‍വെയുടെ ഉന്നതഉദ്യോഗസ്ഥരെ ഈ വിവരം അറിയിക്കുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.
Post Your Comments