ബെയ്‌ജിങ്: വുഹാനില്‍ രോഗബാധ പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളില്‍, അതിനെ ലോകത്തിന് മുന്നില്‍ നിസ്സാരവത്ക്കരിക്കാനാണ് ചൈന ശ്രമിച്ചത്. ഈ വൈറസ് മനുഷ്യരിൽ നിന്ന് പരസ്പരം പകരുകയില്ലെന്നും മറ്റും ഇവർ സ്ഥാപിച്ചു. പക്ഷെ, ആ കള്ളങ്ങള്‍ കൊണ്ട് മൂടിവച്ച സത്യങ്ങള്‍ക്ക് പകരമായി നല്‍കേണ്ടിവന്നത് ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് നിരപരാധികളുടെ ജീവനുകളാണ്. ഈ സാഹചര്യത്തിലാണ് കൊറോണയുടെ സത്യങ്ങള്‍ കുറച്ചെങ്കിലും പുറത്തുകൊണ്ടുവരാന്‍ ധൈര്യം കാണിച്ച ആ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ലോകം ഓര്‍ക്കുന്നത്.
ചെന്‍ ക്വിഷി, ഫാംഗ് ബിങ്, ലി സെവ എന്നീ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ തുനിഞ്ഞത്.വുഹാനിലെ കൊറോണ ദുരന്തത്തിന്റെ നേര്‍ക്കാഴ്‌ച്ചകളുമായുള്ള വീഡിയോകള്‍ യൂട്യുബിലും ട്വിറ്ററിലും അപ്ലോഡ് ചെയ്താണ് ഇവര്‍ ലോകത്തെ സത്യം ബോധിപ്പിക്കാന്‍ ശ്രമിച്ചത്. ഈ രണ്ട് സമൂഹ മാധ്യമങ്ങളും ചൈനയില്‍ നിരോധിച്ചിരിക്കുന്നവയാണ്.രോഗബധയുടെ ആദ്യനാളുകളില്‍ വുഹാനിലെത്തിയ ചെന്‍ ക്യൂഷിയാണ് ആദ്യമായി വുഹാനിലെ കാര്യം പുറംലോകത്തെത്തിച്ചത്.
അതിന് തൊട്ടുപിന്നാലെ അദ്ദേഹം അപ്രത്യക്ഷനാകുകയായിരുന്നു. ചെന്നിന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിപാലിക്കാന്‍ അധികാരപ്പെടുത്തിയ ഒരു സുഹൃത്ത് ചെന്നിന്റെ ട്വീറ്ററില്‍ രേഖപ്പെടുത്തിയ സന്ദേശത്തിലൂടെയാണ് ചെന്നിന്റെ തിരോധാനം പുറംലോകമറിഞ്ഞത്. മകന്‍ സുരക്ഷിതനായി തിരിച്ചുവരണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അമ്മയും ട്വീറ്റ് ചെയ്തിരുന്നു. ഫാംഗ് ബിന്‍, വുഹാനിലെ സത്യങ്ങള്‍ ഒരു കൂട്ടം വീഡിയോകളിലൂടെ ലോകത്തിന് മുന്നില്‍ തുറന്നിട്ട, ഒരു വുഹാന്‍ നിവാസി.
വിഷുദിനത്തിൽ ഉമ്മയും മകളും പാടിയ വിഷു പാട്ട് തരംഗമായി. സന്തോഷം പങ്കുവെച്ച് റാസാ ബീഗവും കുടുംബവും
ഒരുകൂട്ടം മൃതദേഹങ്ങള്‍ ബസ്സുകളില്‍ അട്ടിയിട്ട് കയറ്റുന്ന ദൃശ്യമായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകളില്‍ ഏറ്റവും ശ്രദ്ധേയമായ ദൃശ്യം.കഴിഞ്ഞ ഫെബ്രുവരി 9 ന് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന് ശേഷം എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ ഒരു വിവരവുമില്ല. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 25 കാരനായ ലീ സെവ. സര്‍ക്കാര്‍ അധീനതയിലുള്ള സി സി ടി വി യിലെ വുഹാനില്‍ നിന്നുള്ള സ്വതന്ത്ര റിപ്പോര്‍ട്ടറായിരുന്നു ലീ. ഫെബ്രുവരി 26 നാണ് ലീയെ കാണാതാകുന്നത്.
അതിന് മുന്‍പായി അയാള്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയുട്ട് ഉള്‍പ്പടെ പല തന്ത്രപ്രധാനമായ സ്ഥലങ്ങളും സന്ദര്‍ശിച്ചിരുന്നതായി പറയുന്നു.അപ്രത്യക്ഷരായ ഈ മൂന്ന്പേരെക്കുറിച്ച് ചൈനയില്‍ നിന്നും വിശദീകരണം തേടണമെന്ന് അമേരിക്കയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.ചൈനയുടെ തന്ത്രങ്ങള്‍ ഏതൊക്കെ വഴിയിലൂടെ നീങ്ങുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ മുഴുവന്‍ കനത്ത ഇരുമ്പ് മറയ്ക്കുള്ളില്‍ സൂക്ഷിക്കുന്ന ചൈനയില്‍ നിന്നും ഭരണാധികാരികള്‍ക്ക് അനഭിമതമായ ഒരു വാര്‍ത്തയും പുറത്തു വരാറില്ലെന്ന സത്യമാണ് ചൈനയെ പ്രവചനാതീതമായി മാറ്റുന്നത്.
വുഹാനില്‍ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കൊറിയയിലും സമീപ രാജ്യങ്ങളിലും ആദ്യം ദുര്‍ബലമായിരുന്ന കൊറോണ പിന്നീട് ഇറാനിലും ഇറ്റലിയിലും തന്റെ പൂര്‍ണ്ണ ശക്തിയോടെയാണ് ആഞ്ഞടിച്ചത്. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു.രോഗം ഈ രീതിയില്‍ പടരാന്‍ ഇടയാക്കിയത് തുടക്കത്തിലെ ചൈന കാണിച്ച അലംഭാവവും അമിതമായ ആത്മവിശ്വാസവും ആയിരുന്നെന്ന് വിമര്‍ശനം ഉണ്ട്.
പകര്‍ച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ ദേശദ്രോഹികളെപ്പോലെയാണ് ചൈനീസ് ഭരണകൂടം പരിഗണിച്ചത്. ഇതൊക്കെ തന്നെയാണ് ട്രംപ് ആയുധമാക്കുന്നതും. ലോകാരോഗ്യ സംഘടനയും ചൈനക്കൊപ്പം നിലയുറച്ചു എന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. ഇതിന്റെ പേരിൽ ലോകാരോഗ്യ സംഘടനക്കുള്ള പ്രധാന ധന സഹായം അമേരിക്ക നിർത്തിവെച്ചിരിക്കുകയാണ്.
Post Your Comments