പൂനെ: ഏപ്രില്‍ 14ഓടെ പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ചാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയത്. ഇതോടെ പലരും ഒളിഞ്ഞും തെളിഞ്ഞും പുറത്തിറങ്ങി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത്തരത്തില്‍ സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നതിനായി പ്ലാന്‍ ചെയ്തതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അത് ഒരു പക്ഷെ അവരുടെ ചര്‍ച്ചകള്‍ കൊണ്ടല്ല പൊലീസ് അവര്‍ക്ക് നല്‍കിയ രസകരമായ മറുപടി കൊണ്ടാണ്.
മെയ് മൂന്ന് വരെ കാണാനാകില്ലല്ലോ എന്ന ഒരാള്‍ ട്വിറ്ററില്‍ല കുറിച്ചു.
3rd May tak nahi hoega sorry
— Parth (@parthekal) April 14, 2020
ഇതിന് സുഹൃത്ത് നല്‍കിയ മറുപടി, ‘നമുക്ക് അതിന് മുമ്പ് കാണാം’ എന്നായിരുന്നു.
https://twitter.com/jaggu__4/status/1249933193903398912
ഉടനെ അടുത്ത മറുപടിയുമെത്തി എന്നാല്‍ നമ്മുക്ക് ഇപ്പോള്‍ തന്നെ കാണാം എന്ന്.
Jaggu we can meet right now. You stay 1 street across. Tu bol fkta kadhi
— Parth (@parthekal) April 14, 2020
എന്നാല്‍ ഇവരുടെ ട്വിറ്ററിലെ ഈ സ്നേഹപ്രകടനത്തിന് മറ്റൊരു മറുപടി വന്നു ‘ നിങ്ങള്‍ ഒരുമിച്ച് കാണുകയാണെങ്കില്‍ ഞങ്ങളും കൂടാം, പിന്നെ കുറേ നാളേക്ക് നമുക്ക് ഒരുമിച്ചാകാം’ എന്നായിരുന്നു അത്. ഈ മറുപടി നല്‍കിയതാകട്ടെ പൂനെ പൊലീസും.
Hey! Even we'd like to join and give you company for longer! Tumhi saanga fakt kuthe ani kadhi? https://t.co/TnJOROnmgy
— पुणे शहर पोलीस (@PuneCityPolice) April 14, 2020
പതിനായിരക്കണക്കിന് പേരാണ് പൊലീസിന്റെ ഈ മറുപടി ഏറ്റെടുത്തിരിക്കുന്നത്. 3000 പേര്‍ റീട്വീറ്റ് ചെയ്തു.
Post Your Comments