Latest NewsIndiaNews

വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ആറുമാസമാക്കി ഉയർത്താൻ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും

കൊച്ചി: വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം നിലവിലെ മൂന്നുമാസത്തില്‍ നിന്ന് ആറുമാസമായി ഉയര്‍ത്താന്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍, സമ്പദ്‌സ്ഥിതി ഉടന്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും മോറട്ടോറിയം ജൂണ്‍, ജൂലൈ, ആഗസ്‌റ്റ് കാലയളവിലേക്കും നീട്ടണമെന്നുമാണ് ബാങ്കുകളുടെ ആവശ്യം. ഇക്കാര്യം ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐ.ബി.എ) ഈയാഴ്‌ച ചര്‍ച്ച ചെയ്‌ത ശേഷം റിസർവ് ബാങ്കിനെ സമീപിക്കും.

Read also:  ദുരിതാശ്വാസ നിധിയിലേക്ക് വിഷുകൈനീട്ടം; അഭ്യർത്ഥനയോട് ആവേശകരമായ പ്രതികരണമാണുണ്ടായതെന്ന് മുഖ്യമന്ത്രി

മാര്‍ച്ച്‌ 27നാണ് റിസര്‍വ് ബാങ്ക്, മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. മോറട്ടോറിയം തിരഞ്ഞെടുക്കുന്നവര്‍ മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലെ വായ്‌പാത്തവണ അടയ്ക്കേണ്ട. വായ്‌പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസത്തെ അധിക കാലാവധി പിന്നീട് ലഭിക്കും. ഈ മൂന്നുമാസത്തെ പലിശയും ബാങ്ക് ഈടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button