മനാമ: ബഹ്റൈനില്‍ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും മലയാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1001 ആയി. പുതുതായി 143 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പുതുതായിരോഗം സ്ഥിരീകരിച്ചവരില്‍ 128 പേരും മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളാണ്. ഇവരെയെല്ലാം പ്രത്യേക ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Read Also ; സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വരുമെന്ന് പഠനം
ബഹ്റൈനിലിതുവരെ 72647 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഇതില്‍ കണ്ടെത്തിയ 1001 രോഗികളില്‍ 3 പേര്‍ മാത്രമാണിപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരെല്ലാം രോഗപ്രതിരോധ ശേഷി നേടുമെന്ന പ്രതീക്ഷയിലാണ്. ഏഴു പേരാണ് മരിച്ചത്. രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇതിനകം 663 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments