ന്യൂയോര്‍ക്ക്• കോവിഡ് 19 നെ നേരിടാന്‍ സാമൂഹിക അകലം പാലിക്കല്‍ 2022 വരെ തുടരേണ്ടി വന്നേക്കാമെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രഞ്ജര്‍. വൈറസിനെതിരായ വാക്സിന്റെ അഭാവത്തില്‍ അല്ലെങ്കില്‍ തീവ്രപരിചരണ സംവിധാനങ്ങളുടെ ശേഷിയില്‍ നാടകീയമായ വര്‍ധനവ് ഉണ്ടായില്ലെങ്കില്‍ പൊതുസമ്മേളനത്തിനുള്ള നിയന്ത്രണങ്ങൾ പോലുള്ള സാമൂഹിക അകലം പാലിക്കൽ നടപടികൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും തുടരേണ്ടിവരുമെന്ന് ഹാർവാർഡ് ടി.എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് 19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് ശൈത്യകാലത്ത് വീണ്ടും വരാമെന്നതിനാല്‍ ലോക സമ്പദ്‌വ്യവസ്ഥയെ ഇതിനകം സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ട ഈ കടുത്ത നടപടികൾ തുടരേണ്ടി വരാമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു.
രോഗബാധിതരായ മനുഷ്യരിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരാന്‍ സാധ്യത. ഇതിനെതിരേ വാകസിന്‍ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാക്കിയില്ലെങ്കില്‍ ഒരു വലിയ വിഭാഗം ജനത എപ്പോള്‍ വേണമെങ്കിലും രോഗബാധിതാരാവാവുന്ന അവസ്ഥയിലാണ്”, ഹാര്‍വാഡിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍ക്ക് ലിപ്‌സിച്ച് പറയുന്നു.
2020 ലെ വേനല്‍ അവസാനിക്കുന്നതോടെ രോഗം അമരുമെന്ന നമ്മുടെ പ്രവചനങ്ങള്‍ സുസ്ഥിരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാകസിന്‍ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയില്‍ കുറച്ചു കാലത്തേക്കു കൂടി തുടരുക എന്നാതാണ് പോം വഴിയെന്നും ഗവേഷകര്‍ പറയുന്നു.
ചികിത്സകളും വാക്‌സിനും ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉണ്ടാകുമായിരുന്നില്ല. വാക്‌സിനിലൂടെയും മറ്റും സ്ഥിരമായ പ്രതിരോധം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞാല്‍ ആദ്യത്തെ ഈ പൊട്ടിപ്പുറപ്പെടലോടു കൂടി അഞ്ചാറു വര്‍ഷത്തിനുള്ളില്‍ കോവിഡ് അപ്രത്യക്ഷമായേക്കാം. എന്നാല്‍ മനുഷ്യര്‍ ആര്‍ജ്ജിച്ചെടുക്കുന്ന പ്രതിരോധം തത്കാലത്തേക്ക് മാത്രമേ ആശ്വാസം നല്‍കൂ. രോഗ വ്യാപനം ചാക്രികമായി സംഭവിക്കാം. ചെറു കാലഘട്ടത്തിലേക്കുള്ള ലോക്ക് ഡൗണ്‍ ഫലം ചെയ്യില്ലെന്നും രോഗം തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
യു.എസില്‍ കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്നും രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് അമേരിക്ക വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം യുഎസ് മൊത്തം 639,628 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 30,925 ആണ്.
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഇതുവരെ 2 ദശലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ചു, ഇത് ലോകത്ത് 137,000 ത്തിലധികം പേരുടെ മരണത്തിന് കാരണമായി.
Post Your Comments