ഒട്ടാവ: ലോകത്ത് മഹാമാരിയായി മരണം വിതച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യനിലെത്തിയത് തെരുവുനായകളില്‍ നിന്നാണെന്ന് പഠനം. കൊവിഡ് 19ന് കാരണമായ സാഴ്‌സ് കോവ് 2 (സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം കൊറോണവൈറസ് 2) വിന്റെ ഉത്ഭവം തെരുവുനായകളില്‍ നിന്നാകാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒട്ടാവ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ സുഹുവ സിയ. പ്രത്യേകിച്ചും നായകളുടെ കുടലില്‍ നിന്നാണ് സാഴ്‌സ് കോവ് 2 ഉണ്ടായിരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു.
ഈനാംപേച്ചിയാണ് വൈറസിന്റെ ഉത്ഭവകേന്ദ്രമെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ഈനാംപേച്ചിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വൈറസിന് സാഴ്‌സ് കോവ് 2വുമായി വളരെയധികം വ്യത്യാസമുണ്ടെന്നും കണ്ടെത്തലുകളുണ്ട്.
ഇപ്പോഴിതാ, തെരുവുനായകളില്‍ നിന്നാകാം ഈ വൈറസിന്റെ ഉത്ഭവമെന്ന
‘ഞങ്ങളുടെ നിരീക്ഷണം സാഴ്‌സ് കോവ് 2വിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു പുതിയ സിദ്ധാന്തത്തിലേക്കെത്തിച്ചിരിക്കുകയാണ്. സാഴ്‌സ് കോവ് 2 വൈറസുകളോട് ഏറ്റവും സാമ്യമുള്ള വവ്വാലുകളിലുള്ള കൊറോണ വൈറസ് കാനിഡുക(നായവര്‍ഗം)ളുടെ കുടലിനെ ബാധിച്ചിട്ടുണ്ട്.
ഈ വൈറസ് കാനിഡുകളില്‍ നിന്ന് പരിണാമം സംഭവിച്ച് മനുഷ്യനിലേക്ക് എത്തുകയായിരുന്നു. അതുകൊണ്ട് തന്നെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നായകളിലെ വൈറസ് സാന്നിദ്ധ്യം നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് ‘, സിയ പറഞ്ഞു. മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ഇവല്യൂഷന്‍’ എന്ന ജേണലിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ സിയയുടെ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments