Latest NewsNewsIndia

കേരളം പ്രതിരോധം ശക്തമാക്കുമ്പോൾ തമിഴ്‌നാട്ടിൽ സ്ഥിതി വ്യത്യസ്തം ; കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നാല് ജില്ലകള്‍ റെഡ് സോണില്‍, കൂടുതൽ ജാഗ്രത

ചെന്നൈ: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടുകൂടി തമിഴ്‌നാട്ടിലെ 17 ജില്ലകൾ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. . ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ കോയമ്പത്തൂരിലാണ്. 126 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.

Read also: നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കണമെന്ന് നിർദേശം; ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഇതോടെ കേരളം കനത്ത ജാഗ്രതയിലാണ്. അതിര്‍ത്തിയില്‍ ഇതിനോടകം സുരക്ഷയും നീരീക്ഷണവും കേരളവും തമിഴ്നാടും ശക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചും നിരീക്ഷണം ശക്തമാക്കിയുമാണ് സംസ്ഥാനങ്ങൾ ജാഗ്രത തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button