ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്നതിന് പകരം കോവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ മാത്രം ഐസൊലേറ്റ് ചെയ്യുകയായിരുന്നു വേണ്ടതെന്ന വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ന് രാവിലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുൻപായിരുന്നു രാഹുലിന്റെ പ്രതികരണം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്ന രീതിയിലുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലകളെ കൂടി ഉള്‍പ്പെടുത്തി ലോക്ക്ഡൗണ്‍ നീട്ടുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. രാജ്യത്തെ സാധാരണക്കാരും പാവപ്പെട്ടവരും അതീവ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ദിവസ വേതനക്കാര്‍, കര്‍ഷകര്‍, കുടിയേറ്റതൊഴിലാളികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ എന്നിവരെല്ലാം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Post Your Comments