
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി നീട്ടിയതിനെ തുടർന്ന് ഈ വർഷത്തെ ഐപിഎൽ നീട്ടിവെച്ചു. ബിസിസിഐ ആണ് സുപ്രധാന തീരുമാനം അറിയിച്ചത്.
Also read : ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകും : സൂചനകള്‍ പുറത്തുവിട്ട് വിവിധ വിമാന കമ്പനികള്‍
മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നതിനാൽ , ഇതിനു ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മത്സരങ്ങൾ നീട്ടി വയ്ക്കുകയായിരുന്നു. പിന്നീട് വീണ്ടും ലോക്ക് ഡൗൺ ആയതോടെയാണ് മത്സരങ്ങൾ വീണ്ടും നീട്ടിയത്.
Post Your Comments