ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവ് നേരിടുന്നതിനായി സാധാരണക്കാര്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം ഇളവുകളും ധനസഹായങ്ങളും നല്‍കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പാക്കേജ് പ്രകാരം തിങ്കളാഴ്ച വരെ 32 കോടിയിലധികം ദരിദ്രജനവിഭാഗങ്ങള്‍ക്ക് പണം കൈമാറിയതായി കേന്ദ്ര സര്‍ക്കാര്‍. ഇവരുടെ അക്കൗണ്ടുകളിലായി 29,352 കോടിരൂപ നേരിട്ട് നല്‍കിയതായും കേന്ദ്ര ധനമന്ത്രാലയ വക്താവ് രാജേഷ് മല്‍ഹോത്ര വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം 5.29 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ റേഷന്‍ ധാന്യങ്ങള്‍ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിതരണത്തിനായി 3,985 മെട്രിക് ടണ്‍ ധാന്യം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ആവശ്യമായ കോവിഡ് പരിശോധനാകിറ്റുകള്‍ കൈവശമുണ്ടെന്ന് ഐസിഎംആര്‍ വക്താവ് രമണ്‍ ഗംഗാഖേദ്കര്‍ വ്യക്തമാക്കി. ആറാഴ്ചത്തേക്കു കൂടി ആവശ്യമായ പരിശോധനാകിറ്റുകള്‍ ഉണ്ടെന്നായിരുന്നു ഐസിഎംആര്‍ തിങ്കളാഴ്ച പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍ടി-പിസിആര്‍ (റിവേഴ്സ് ട്രാന്‍സ്്ക്രിപ്ഷന്‍ പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍) കിറ്റുകളുടെ മറ്റൊരു സെറ്റ് കൂടി ലഭിച്ചുവെന്നും അതിനാല്‍ ദീര്‍ഘകാലത്തേക്ക് പരിശോധനകള്‍ നടത്താനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ 33ലക്ഷം ആര്‍ടി-പിസിആര്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നും 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അവ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഗാഖേദ്കര്‍ പറഞ്ഞു.
Post Your Comments