ന്യൂഡല്‍ഹി ; രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞ ഒരേ ഒരു കാര്യം ആരോഗ്യ സേതു ആപിനെ കുറിച്ചാണ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ് ഈ ആപ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.എന്താണ് ആരോഗ്യ സേതു ആപ്പ് . പ്രത്യേകത, പ്രവര്‍ത്തനം അറിയാം
കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മനസിലാക്കാന്‍ ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് ആരോഗ്യ സേതു ആപ് പുറത്തിറക്കിയത്. ഇതുവരെ 5,00,000 ത്തോളം പേര്‍ ഈ ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ചുറ്റുമുള്ള കൊവിഡ് രോഗികളെ കുറിച്ച് കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് ആപിന്റെ സവിശേഷത. മാത്രമല്ല കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാനും മികച്ച സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും കൊവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട മറ്റ് പ്രസക്തമായ വിവരങ്ങളെക്കുറിച്ചും ആപ് നമ്മുക്ക് മുന്നറിയിപ്പ് നല്‍കും.
‘ഉയര്‍ന്ന അപകടസാധ്യത’ വിഭാഗത്തില്‍ പെടുന്നവര്‍, അടിസ്ഥാനപരമായ പാലിക്കേണ്ട നിരീക്ഷണ നടപടികള്‍, കൊവിഡ് ബാധിത സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചവര്‍ക്കുള്ള സ്വയം നിരീക്ഷണത്തിനുള്ള നിര്‍ദ്ദേശം എന്നിവ നല്‍കുന്നതിനും അതുവഴി രോഗവ്യാപനം തടയുന്നതിനും ആപ് സഹായിക്കും. ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ സമീപത്തുള്ള ആപ് ഉപയോഗിക്കുന്ന മറ്റ് വ്യക്തികളെ കൂടി ആപ് കണ്ടെത്തും. അവര്‍ കൊവിഡ് രോഗബാധിതരാണെങ്കില്‍ ആപ് നമ്മുക്ക് മുന്നറിയിപ്പ് നല്‍കും. മാത്രമല്ല ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്താനും സഹായിക്കും.
എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം
നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പടെ 11 ഭാഷകളില്‍ ആപ്പിന്റെ സേവനം ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്തു കഴിഞ്ഞാല്‍, മൊബൈല്‍ നമ്ബറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ആപ്പ് ട്രാക്കിങ്ങ് ഉറപ്പാക്കാന്‍ ബ്ലൂടൂത്തും ലൊക്കോഷനും ഓണാക്കണം.ആനന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുടെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഫോണുകള്‍ക്കായുള്ള ആപ് സ്റ്റോറിലും ആരോഗ്യ സേതു ആപ് ലഭിക്കും. ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുടെ സഹായത്തോട് കൂടിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉടന്‍ ഭാഷ തിരഞ്ഞെടുക്കാം. എല്ലാ പെര്‍മിഷനുകളും അനുവദിക്കുക. പിന്നീട് നിങ്ങളുടെ പേര്, ലിംഗം, വയസ്, ജോലി , കഴിഞ്ഞ 30 ദിവസത്തിനിടയില്‍ വിദേശയാത്ര നടത്തിയിട്ടുണ്ടോ, ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ എന്നിവ പൂരിപ്പിക്കുക. ഇത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ പാലിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ആപ് നിര്‍ദ്ദേശം നല്‍കും. ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Post Your Comments