CricketLatest NewsNewsSports

ഇപ്പോഴത്തെ പ്രധാനമന്ത്രിയേക്കാള്‍ കൂടുതല്‍ ഇന്ത്യയെ മനസിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാന്‍ ; അദ്ദേഹത്തിന് പണം ആവശ്യമില്ലെന്നാണ് പറഞ്ഞത് ; കപിലിനെതിരെ തുറന്നടിച്ച് അക്തര്‍

ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തെ തടയുന്നതിന് ഫണ്ട് കണ്ടെത്താന്‍ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര നടത്തേണ്ടതിന്റെ പ്രസക്തി വീണ്ടും ഓര്‍മിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. എന്നാല്‍ കൊറോണക്കാലത്ത് ക്രിക്കറ്റ് മത്സരം നടത്തി കിട്ടുന്ന പണം ഞങ്ങള്‍ക്കു വേണ്ടെന്നായിരുന്നു ഇതിനെതിരെ മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് പ്രതികരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് പണം ആവശ്യമില്ലെന്നാണ് കപില്‍ പറഞ്ഞത്. അത് ശരിയാണ്. അദ്ദേഹത്തിന് പണത്തിന്റെ ആവശ്യമുണ്ടാകില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയാണോ? എന്റെ നിര്‍ദ്ദേശം ഉടന്‍ തന്നെ എല്ലാവരും ഗൗരവത്തോടെ കാണുമെന്നാണ് വിശ്വാസമെന്ന് കപിലിനെതിരെ അക്തര്‍ തുറന്നടിച്ചു.

ഹിമാചല്‍ പ്രദേശ് മുതല്‍ കേരളം വരെയും പിന്നീട് ഉത്തരാഖണ്ഡ് വരെയും സഞ്ചരിച്ച ഒരാളാണ് ഞാന്‍. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രിയേക്കാള്‍ കൂടുതലായി ഇന്ത്യയെ മനസിലാക്കിയിട്ടുണ്ട്. ഒരു മനുഷ്യനെന്ന നിലയില്‍ ഇവര്‍ക്കെല്ലാം സഹായമെത്തിക്കാനുള്ള കടമ എനിക്കുണ്ടെന്ന് അക്തര്‍ പറഞ്ഞു. ലോകം നേരിടാന്‍ പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഈ മത്സരത്തെ വളരെ താല്‍പര്യത്തോടെയാകും കാണുക. സ്വാഭാവികമായും നല്ല വരുമാനവും കിട്ടുമെന്നും അക്തര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്കേറ്റവും കൂടുതല്‍ സ്നേഹവും പരിഗണനയും ലഭിച്ചിട്ടുള്ളത് ഇന്ത്യയില്‍നിന്നാണ്. ഇന്ത്യയിലെ ജനങ്ങള്‍ എനിക്കുതന്ന സ്നേഹം എക്കാലവും മനസിലുണ്ടെന്നും അക്തര്‍ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button