KeralaLatest NewsNews

കോവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ തമിഴ്‌നാടിനായി നിര്‍മ്മിച്ചുനല്‍കി കേരളം

തിരുവനന്തപുരം: തമിഴ്‌നാടിന് ആവശ്യമുള്ള വിസ്‌ക് മാതൃകയിലുള്ള ചെലവുകുറഞ്ഞ കൊവിഡ് ടെസ്റ്റിങ് ബൂത്തുകള്‍ നിര്‍മ്മിച്ചുനല്‍കി കേരളം. 18 വിസ്‌കുകളാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരം കേരളം നിർമ്മിച്ച് നൽകിയത്. സുരക്ഷിതമായി രണ്ടു മിനിറ്റിനുള്ളില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് കിയോസ്‌കുകളുടെ പ്രത്യേകത. കോവിഡ് രോഗികളില്‍ നിന്നോ രോഗം സംശയിക്കുന്നവരില്‍ നിന്നോ വിലകൂടിയ പിപിഇ കിറ്റുകള്‍ ഇല്ലാതെ തന്നെ ചെറിയ ചിലവിൽ പരിശോധനക്കായി സ്രവം ശേഖരിക്കാൻ ഇതിലൂടെ കഴിയും. അതേസമയം നിലവില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button