മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് മലയാളികളെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍ ആറു പേര് ഒരു കുടുംബത്തിലെ അംഗങ്ങളാണ്.കാസര്‍കോട് സ്വദേശിയായ യാക്കൂബും കുടുംബവുമാണ് കടല്‍ മാര്‍ഗ്ഗം ബോട്ടില്‍ മംഗലാപുരത്ത് എത്തിയത്.
ബോട്ട് ഉടമസ്ഥനെതിരെയും പോലീസ് കേസെടുത്തു.രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്നതിന് നിയന്ത്രണമുണ്ട്. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി പോകുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും കര്‍ണാടക കടത്തിവിടുന്നില്ല.
Post Your Comments