Latest NewsNewsInternational

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മരണത്തിന്റെ മണമുള്ള ഹാര്‍ട് ദ്വീപ് : കൊറോണ മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിയ്ക്കുന്നത് ദ്വീപിലെ കൂട്ടകുഴിമാടത്തിലേയ്ക്ക് : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

ന്യൂയോര്‍ക്ക് സിറ്റി : ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മരണത്തിന്റെ മണമുള്ള ഹാര്‍ട് ലാന്‍ഡ് ദ്വീപാണ്. കൊറോണ മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിയ്ക്കുന്നത് ദ്വീപിലെ കൂട്ടകുഴിമാടത്തിലേയ്ക്ക്. ഇപ്പോള്‍ അമേരിക്കയ്ക്കും ന്യൂയോര്‍ക്കിനും പോടിപ്പെടുത്തുന്ന സ്ഥലമാണ് ഹാര്‍ട് ദ്വീപ്. മരിച്ചവരുടെ മണമുള്ള ദ്വീപ്. ഹാര്‍ട് ലാന്‍ഡിനെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ന്യൂയോര്‍ക്ക് സിറ്റിയിലെ വടക്കുകിഴക്കന്‍ ബ്രോങ്ക്‌സില്‍ 1.6 കിലോമീറ്റര്‍ നീളവും 530 മീറ്റര്‍ വീതിയുമുള്ള, 131 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ദ്വീപാണു ഹാര്‍ട് ഐലന്‍ഡ് അഥവാ ഹാര്‍ട് ലാന്‍ഡ്. പെല്‍ഹാം ദ്വീപുകളുടെ ഭാഗം. 1864ല്‍ യുഎസ് കളേഡ് ട്രൂപ്പിന്റെ പരിശീലന മൈതാനമായാണു ദ്വീപ് ആദ്യമായി പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്. പിന്നീട് പല ആവശ്യങ്ങള്‍ക്കായി ദ്വീപിനെ മാറ്റിയെടുത്തു. ചരിത്രവും കഥകളുമെല്ലാം കൂടിക്കുഴിഞ്ഞ് ഭയത്തിന്റെ കരിമ്പടം പുതച്ചാണ് ദ്വീപിന്റെ നില്‍പ്. ആള്‍ത്താമസമില്ലാത്ത ദ്വീപില്‍ ആത്മാക്കളുടെ കൂട്ടങ്ങള്‍ വിഹരിക്കുന്നതായി ജനം വിശ്വസിക്കുന്നു.

Read Also :  ന്യൂയോര്‍ക്ക് നഗരത്തില്‍ 93,000ത്തിലധികം കൊവിഡ്-19 കേസുകള്‍; 5,065 പേര്‍ മരിച്ചു

ഊരും പേരുമില്ലാത്ത അനാഥ മനുഷ്യരുടെ ശവങ്ങള്‍ മറവ് ചെയ്യുന്ന ഇടമാണത്. വലിയതോതില്‍ പൊതുജനശ്രദ്ധയില്ലാത്ത ദുരൂഹ സ്ഥലം. ഹാര്‍ട് ലാന്‍ഡ് എന്ന ആ ദ്വീപില്‍ മണ്ണായ മനുഷ്യര്‍ എത്രയെന്നോ? 10 ലക്ഷത്തിലേറെ. ലോകത്തിലെ വലിയ ശവപ്പറമ്പുകളിലൊന്ന്. യാത്രികര്‍ക്കു പ്രവേശനമില്ലാത്ത ആ ജങ്കാറും ദ്വീപും ഇന്ന് യുഎസിന്റെ പേക്കിനാവുകളില്‍ നിറയുന്നു. കോവിഡ് മഹാമാരിയില്‍ മരിക്കുന്നവര്‍ക്കു കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കി ഹാര്‍ട് ദ്വീപ് ന്യൂയോര്‍ക്കിന്റെയും യുഎസിന്റെയും പേക്കിനാവില്‍ നിറയുന്നു

കോവിഡ് തീവ്രമായി ആക്രമിച്ച ന്യൂയോര്‍ക്കിനു സമീപമുള്ള ഹാര്‍ട് ദ്വീപിലെടുത്ത വലിയ കുഴിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയഭേദകമായ ചിത്രങ്ങള്‍ കഴിഞ്ഞദിവസം ലോകമാകെ നൊമ്പരം പടര്‍ത്തി. ന്യൂയോര്‍ക്കിലെ അനാഥവും തിരിച്ചറിയാന്‍ കഴിയാത്തതുമായ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന സ്ഥലമാണ് ഈ ദ്വീപ്. ആഴ്ചയില്‍ വിരലിലെണ്ണാവുന്ന സംസ്‌കാരങ്ങള്‍ നടന്നിരുന്ന ഇവിടെ ഇപ്പോള്‍ ദിവസേന ഇരുപത്തിയഞ്ചോളം മൃതദേഹങ്ങളാണു സംസ്‌കരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മരണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചതുമൂലം ശ്മശാനങ്ങളില്‍ ഇടമില്ലാതായതോടെയാണു ഹാര്‍ട് ലാന്‍ഡിലേക്ക് മൃതദേഹങ്ങള്‍ സംസ്‌കരിയ്ക്കാനായി കൊണ്ടുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button