Latest NewsKeralaNews

കാട്ടുതീയുടെ പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം

കനത്ത പ്രതിസന്ധി മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരളസഭാ സമ്മേളനം തുടങ്ങാനിരിക്കെ

ന്യൂയോര്‍ക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം. പട്ടാപ്പകല്‍ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ഭരണകൂടം സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Read Also: മാവേലിക്കരയിലെ നാല് വയസുകാരിയുടെ കൊലപാതകം: ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്

ഓറഞ്ച് നിറത്തില്‍ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.

ന്യൂയോര്‍ക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി ഇന്നുരാവില മുഖ്യമന്ത്രിയും സംഘവും ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും സ്പീക്കറുടെ ഭാര്യയും മകനും സംഘത്തെ അനുഗമിക്കുന്നുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോര്‍ജുമുണ്ടാകും. ജൂണ്‍19ന് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button