ന്യൂയോര്‍ക്ക്: അതിതീവ്ര മഴയും കൊടുങ്കാറ്റും സൃഷ്ടിച്ച ആഘാതത്തില്‍നിന്നും കരകയറാതെ ന്യൂയോര്‍ക്ക്. വെള്ളിയാഴ്ച തകര്‍ത്തുപെയ്ത മഴയില്‍ താറുമാറായ നഗരസംവിധാനങ്ങള്‍ ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല.
നഗരത്തില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. റോഡുകളും ഹൈവേകളും വെള്ളത്തിനടിയിലാണ്. നിരവധി കടകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങിയ അവസ്ഥയിലാണ്. പലയിടത്തും വൈദ്യുതിയും കുടിവെള്ളവും തടസപ്പെട്ടു.
420 സ്റ്റേഷനുകളും മുപ്പതിലധികം ലൈനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ശൃംഖലയായ ന്യൂയോര്‍ക്ക് സബ്വേ സര്‍വീസുകളും തടസപ്പെട്ടു. നഗരത്തിലുടനീളമുള്ള തെരുവുകളിലൂടെയും ബേസ്‌മെന്റുകളിലേക്കും സ്‌കൂളുകളിലേക്കും വാഹനങ്ങളിലേക്കും വെള്ളം ഇരച്ചുകയറുകയായിരുന്നു. മൂന്നു മണിക്കൂറിനുള്ളില്‍ പെയ്തത് ഒരു മാസത്തെ മഴയെന്നാണ് റിപ്പോര്‍ട്ട്. 1948ന് ശേഷമുള്ള ഏറ്റവും വലിയ മഴയാണ് ന്യൂയോര്‍ക്ക് വെള്ളിയാഴ്ച നേരിട്ടത്.
Post Your Comments