ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1035 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇത് വരെ റിപ്പോർട്ട് ചെയ്‌തതിൽ വെച്ച് ഏറ്റവും വലിയ കണക്കാണ് ഇത്. ഒരു ദിവസത്തിനിടെ 40 പേരാണ് മരിച്ചത്. 7447 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണ സംഖ്യ 239 ആയി. 642 പേർക്ക് രോഗം ഭേദമായി.
ഇതിനിടെ ലോക്ക്ഡൗൺ നീട്ടണമോ എന്ന് തീരുമാനിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം കണക്കിലെടുത്ത് അന്തിമ തീരുമാനം ഞായറാഴ്ച വൈകിട്ട് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
അതേസമയം,കോവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ കൂടി മരിച്ചു. മദ്ധ്യപ്രദേശിലെ ആയുര്‍വേദ ഡോക്ടറാണ് മരിച്ചത്. കഴിഞ്ഞദിവസം ഇന്‍ഡോറില്‍ മറ്റൊരു ഡോക്ടര്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. അതിനിടെ കൊല്‍ക്കത്തയില്‍ ഒരു മലയാളി നഴ്സിനെ കോവിഡ് സംശയിച്ച് നിരീക്ഷണത്തിലാക്കി. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. നഴ്സ് ഏതുജില്ലക്കാരിയാണെന്ന് വ്യക്തമല്ല.
Post Your Comments