Latest NewsNewsKuwaitGulf

ലോക്ക് ഡൗൺ : കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി : ലോക്ക് ലോക്ഡൗൺ ലംഘിച്ച് കടന്നു കളയാൻ ശ്രമിച്ച വിദേശികൾ അറസ്റ്റിൽ. കുവൈറ്റിൽ മഹ്ബൂലയിൽ സ്ഥാപിച്ച കമ്പി വേലി മുറിച്ചുകടക്കാൻ ശ്രമിച്ച 4 വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാട് കടത്തും. കോവിഡ് 19 വ്യാപനം തടയുന്നതിനായുള്ള നടപടികൾ ലംഘിക്കുന്നവർക്കെതിരെ ഒരു ഇളവും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also read : ആളാകാൻ ശ്രമം നടത്തി; സോണിയക്കും രാഹുലിനും ഗ്രാമമുഖ്യയുടെ രൂക്ഷ വിമര്‍ശനം

പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അഹമ്മദി ഗവർണറേറ്റിലെ മഹ്‌ബൂല, ഫർവാനിയ ഗവർണറേറ്റിലെ ജലീബ് ഷുയൂഖ് എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലുള്ളവർ പുറത്തേക്കോ പുറത്തുനിന്നുള്ളവർ ഈ പ്രദേശങ്ങളിലേക്കോ കടക്കാൻ സാധിക്കില്ല. സഞ്ചാരം തടയുന്നതിനായി പ്രദേശ അതിർത്തികളിൽ കമ്പി വേലികളും സ്ഥാപിച്ചിരുന്നു.

അതേസമയം കുവൈറ്റിൽ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യതയെന്നു റിപ്പോർട്ട്. രാജ്യം മുഴുവൻ സമ്പൂർണ കർഫ്യു ഏർപ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയെന്ന് ഗവണ്മെൻ‌റ് വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് നിർദേശം നൽകിയത്. സമ്പൂർണ കർഫ്യുവിനുള്ള സാധ്യതകൾ മുൻ‌നിർത്തി സജ്ജമാകാനും അത് നടപ്പാക്കുന്നതിനുള്ള തടസങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. നിലവിൽ വൈകിട്ട് 5മുതൽ രാവിലെ 6 വരെ ഭാഗിക കാർഫ്യു ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button