Latest NewsKeralaNews

കോവിഡ് പ്രതിരോധം ,സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ : രാഹുല്‍ ഗാന്ധി പോലും കേന്ദ്രത്തെ പിന്തുണയ്ക്കുമ്പോള്‍ കേരള പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിയ്ക്കാനാകില്ല

തിരുവനന്തപുരം : കോവിഡിനെ പ്രതിരോധം, സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ തന്നെ നടക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പോലും കേന്ദ്രത്തെ പിന്തുണയ്ക്കുമ്പോള്‍ കേരള പ്രതിപക്ഷത്തിന്റെ നിലപാട് അംഗീകരിയ്ക്കാനാകില്ലെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷം കടമ മറക്കുന്നുവെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.

read also : ലോകമാകെ ഭീതി വിതച്ച കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിട്ട കേരളത്തിന്റെ രീതിയെ പ്രകീര്‍ത്തിച്ച് രാജ്യാന്തര മാധ്യമങ്ങള്‍

അതേസമയം, കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയെന്ന് കേരളത്തിന് മുന്നറിയിപ്പ്. ലോക്ഡൗണിനു ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കിലാണ് ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ രോഗബാധിതരുണ്ടാകാമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button