NewsKuwaitGulf

കോവിഡ്-19 പ്രതിരോധം : ഗൾഫ് രാജ്യത്ത് സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യത

കുവൈറ്റ് സിറ്റി : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ സമ്പൂർണ കർഫ്യു ഏർപ്പെടുത്താൻ സാധ്യതയെന്നു റിപ്പോർട്ട്. രാജ്യം മുഴുവൻ സമ്പൂർണ കർഫ്യു ഏർപ്പെടുത്തേണ്ടിവന്നാലുള്ള സാഹചര്യങ്ങൾ ഒരുക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയെന്ന് ഗവണ്മെൻ‌റ് വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണ് നിർദേശം നൽകിയത്. സമ്പൂർണ കർഫ്യുവിനുള്ള സാധ്യതകൾ മുൻ‌നിർത്തി സജ്ജമാകാനും അത് നടപ്പാക്കുന്നതിനുള്ള തടസങ്ങൾ ഇല്ലാതാക്കാനും ശ്രമിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. നിലവിൽ വൈകിട്ട് 5മുതൽ രാവിലെ 6 വരെ ഭാഗിക കാർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് മരണത്തിന്റെ മണമുള്ള ഹാര്‍ട് ദ്വീപ് : കൊറോണ മരണതാണ്ഡവമാടിയ ന്യൂയോര്‍ക്കില്‍ നിന്നും മൃതദേഹങ്ങള്‍ എത്തിയ്ക്കുന്നത് ദ്വീപിലെ കൂട്ടകുഴിമാടത്തിലേയ്ക്ക് : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

കുവൈറ്റിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പോകാൻ താത്പര്യപ്പെടുന്ന വിദേശികൾക്ക് വിമാന യാത്രാ സൗകര്യം ഒരുക്കണമെന്ന് വ്യോമയാന വകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്. സർക്കാർ കരാർ ജോലിയുമായി ബന്ധപ്പെട്ട ശുചീകരണ, സെക്യൂരിറ്റി തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികൾക്ക് ശമ്പളവും. മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട കമ്പനികളോടും അഭ്യർത്ഥിച്ചു. നിർദേശം ലംഘിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അതോടൊപ്പം കോ-ഓപ്പറേറ്റീവ് സ്റ്റോറുകളിൽനിന്ന് ഓൺ‌ലൈൻ വഴി വ്യാപാരം സുഗമമാക്കുന്നതിന് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനുള്ള വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ‌റെ അപേക്ഷയും മന്ത്രിസഭ അംഗീകാരം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button