കോ​വി​ഡ് 19-ന്‍റെ മ​റ​വി​ല്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ അ​മേ​രി​ക്ക​ന്‍ ക​മ്പ​നിക്ക് കൈ​മാ​റു​ന്നു​വെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം : മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കോ​വി​ഡ് 19-ന്‍റെ മ​റ​വി​ല്‍ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ള്‍ സ്വ​കാ​ര്യ അ​മേ​രി​ക്ക​ന്‍ ക​മ്പ​നി സ്പിം​ഗ്ല​റി​ന് കൈ​മാ​റു​ന്നു​വെ​ന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്പിം​ഗ്ല​ര്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ക്കു​ന്ന​തു​പോ​ലെ പി​ആ​ര്‍ ക​മ്പ​നി​യ​ല്ല. സ്പിം​ഗ്ല​റി​ന്‍റെ സ്ഥാ​പ​ക​ന്‍ മ​ല​യാ​ളി​യാ​ണെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കേ​ര​ളം കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ കു​റി​ച്ച് നേ​രി​ട്ട് ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു സേ​വ​ന​വു​മാ​യി ക​മ്പ​നി മു​ന്നോ​ട്ടു​വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Also read : ഇന്ന് മാത്രം പിടികൂടിയത് 35,786 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം: ഇതുവരെ പിടികൂടിയത് 98380 കിലോഗ്രാം മത്സ്യം

കേ​ര​ളം ആ ​ക​മ്പ​നി​യു​ടെ സോ​ഫ്‌​റ്റ്‌​വെ​യ​റി​നോ സേ​വ​ന​ത്തി​നോ ഒ​രു പൈ​സ​യും ന​ല്‍​കുന്നില്ല. നാ​ട് വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന​തി​ന് വേ​ണ്ടി പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ള്‍ കേ​ര​ള​ത്തെ ഉ​ദാ​ര​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ ഒ​രു സ​ഹാ​യം കൂ​ടി​യാ​ണ് സ്പിം​ഗ്ല​ര്‍ ക​മ്പ​നി ചെ​യ്യു​ന്ന​ത്. സ്പിം​ഗ്ല​റി​ന്‍റെ സ്ഥാ​പ​ക​ന്‍ മ​ല​യാ​ളി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് കേ​ര​ളം ന​ട​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ പ​രി​പാ​ടി​ക​ള്‍ എ​ത്ര​മാ​ത്രം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട്ട താണ് ഇ​ത്ത​ര​മൊ​രു സ​ഹാ​യം ന​ല്‍​കു​ന്ന​തി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ച്ച​ത്. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഐ​ടി ഡി​പ്പാ​ര്‍​ട്‌​മെ​ന്റി​ന്‍റെ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ സേ​വ​ന​ദാ​താ​വു​കൂ​ടി​യാ​ണ് ഈ ​ക​മ്പ​നി. ഇ​തേ സ്പിം​ഗ്ല​ര്‍ ക​മ്പ​നി​യു​ടെ സേ​വ​നം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെന്നും മ​റ്റു കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Share
Leave a Comment