മനാമ • കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. 26 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
നിരവധി സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ബഹ്‌റൈന്‍ പൗരനാണ് മരിച്ചത്. ഇദ്ദേഹം നേരത്തെ ഇറാനിലേക്ക് യാത്ര ചെയ്തിരുന്നു.
ബഹ്‌റൈനിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഇപ്പോൾ 530 ആണ്.
പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ എട്ടുപേര്‍ വിദേശയാത്ര നടത്തിയവരാണ്. ബാക്കി 18 പേര്‍ സ്ഥിരീകരിച്ച കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments