തിരുവനന്തപുരം • കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പ്രവാസി സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നിരവധി ട്രോളുകളും ഈ വീഡിയോയെ ആസ്പദമാക്കി വന്നുകൊണ്ടിരിക്കുകയാണ്. ചെന്നിത്തലയുടെ വീഡിയോയെക്കുറിച്ച് ഷഫീക് സല്‍മാന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.സണ്ണി എന്ന കഥാപാത്രം രമേശ് ചെന്നിത്തലയെക്കുറിച്ച് പറയുന്നതായാണ് കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ
ഡോ. സണ്ണിയ്ക്ക് പറയാനുള്ളത് നമ്മൾ കേൾക്കണം. കേട്ടേ പറ്റൂ.
“അതറിയാനാണ് ഞാൻ അന്ന് രമേശനേയും കൊണ്ട് നിയമസഭയിൽ പോകാൻ പറഞ്ഞത്. പക്ഷേ, രമേശനത് ഒരു പ്രശ്നമല്ലെന്ന് എനിക്ക് വളരെ വ്യക്തമായി. സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞു രമേശനെ പ്രകോപിപ്പിക്കാൻ ഞാൻ ശ്രമിച്ചു. മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി എന്തൊക്കെയോ പറഞ്ഞു ഞാൻ എതിർത്തു.
രമേശൻ പ്രതികരിച്ചു. അതിശക്തമായി. അസാധാരണമായി. അപൂർവ്വമായ ഒരു മനോരോഗത്തിൻ്റെ അഗ്നികുണ്ഠങ്ങൾ രമേശൻ്റെ കണ്ണുകളിൽ ജ്വലിക്കുന്നത് ഞാൻ ആദ്യമായ് കണ്ടു. ആ നിമിഷങ്ങളിൽ ഒരു നിമിഷം രമേശൻ മുഖ്യമന്ത്രിയായി മാറുകയായിരുന്നു.
രമേശൻ്റെ അസുഖവും അതാണ്. ചില നേരങ്ങളിൽ രമേശൻ മുഖ്യമന്ത്രിയായി മാറുന്നു. നമ്മൾ പത്രങ്ങളിൽ ഒക്കെ വായിച്ചിട്ടില്ലേ. പതിനൊന്നു വയസ്സുള്ള ഒരു മുസ്ലീം ബാലിക എഴുപതു വയസ്സുള്ള ഒരു വാരസ്യാരായി പെരുമാറുന്നു. സംസാരിക്കുന്നു. സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നു എന്നൊക്കെ. പഴമക്കാരിതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും.
സൈക്യാട്രിയിൽ സ്പ്ലിറ്റ് പേർസണാലിറ്റി, ഡ്യുവൽ പേർസണാലിറ്റി, അതായത് അപരവ്യക്തിത്വം ദ്വന്ദവ്യക്തി എന്ന ലഘുമനോരോഗമായാണ് കാണുന്നത്. ശരിയായ സമയത്ത് ചികിത്സിക്കണം.
ഇവിടെ രമേശനിലെ ആ മറ്റൊരാൾ മുഖ്യമന്ത്രിയാണ്. രോഗബാധയുണ്ടാകുമ്പോൾ അയാൾ സ്വയം മുഖ്യമന്ത്രിയാണെന്നു കരുതും. പിന്നെ ഇതൊക്കെ കാണിച്ചു കൂട്ടും. നമുക്ക് നമ്മുടെ ആ പഴയ രമേശനെ വേണം. നിങ്ങൾക്ക്. ഞാൻ തന്നിരിക്കും.”
https://www.facebook.com/shafeequesalmank/videos/2146996908780348/
Post Your Comments