കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കുവൈറ്റ്. വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നടത്താന്‍ വിവിധ കമ്പനികൾക്ക് അനുമതി നൽകുമെന്നു റിപ്പോർട്ടുകൾ പുറത്തു വരുന്നു. നിലവിൽ കുവൈറ്റിൽ താമസിക്കുന്ന വിദേശികള്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരികെ പോകാനാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള അനുമതി നൽകുന്നതെന്നും വ്യാഴാഴ്ച രാത്രി നടന്ന മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കോവിഡ് 19 വൈറസ് വ്യാപനനത്തെ തുടർന്നുണ്ടായ പ്രതികൂല സാഹചര്യത്തിൽ യാത്രാ വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ നാട്ടിലെത്താനാകാതെ മലയാളികളടക്കം നിരവധി പ്രവാസികളാണ് കുവൈറ്റിലുള്ളത്. അതേസമയം ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ അധികൃത തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് വിവരം. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ഫ്ലൈ ദുബായ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കിയിരുന്നു.
Post Your Comments