KeralaLatest NewsInternationalUK

കോവിഡ് 19 : യുകെയില്‍ കൂത്താട്ടുകുളം സ്വദേശി മരിച്ചു

കൂത്താട്ടുകുളം : യുകെയില്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് വീണ്ടും ഒരു മലയാളി കൂടി നിര്യാതനായി. നേരത്തെ ചികിത്സയിലായിരുന്ന കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ എം.എം. സിബി (49) ആണ് മരണമടഞ്ഞത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സി​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മ​ര​ണം.

പ്രധാനമന്ത്രി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്തേക്കും, ലോക്ക് ഡൗണ്‍ നീട്ടാന്‍ സാധ്യത

യുകെ ഡെര്‍ബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. സിബിയും കുടുംബവും കഴിഞ്ഞ ഏഴു വര്‍ഷമായി യുകെയിലാണ്. സിബി യുകെ മിനിസ്ട്രിയുടെ കീഴിലുള്ള ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.ഭാ​ര്യ: അ​നു. മ​ക്ക​ള്‍: മാ​ര്‍​ക്ക് (നാ​ല്), ജോ​ണ്‍ (12). ഭാ​ര്യ​യും മ​ക്ക​ളും ഡെ​ര്‍​ബി​യി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​നു യു​കെ​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ്.‌

shortlink

Related Articles

Post Your Comments

Related Articles


Back to top button