തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മരിച്ചരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള 50,000 രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന ക്യാമ്പ് ഇന്നും കൂടി പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
Read Also : സുരക്ഷാ മുൻകരുതലുകൾ: വിപണിയിൽ നിന്ന് ക്ലാസിക് 350 ബൈക്കുകള്‍ തിരിച്ച് വിളിക്കുന്നു
ധനസഹായത്തിന് അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ക്ക് ക്യാമ്പില്‍ നേരിട്ട് എത്തിയും അപേക്ഷ നല്‍കാവുന്നതാണ്. കൂടാതെ relief.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളില്‍ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.
അപേക്ഷയോടൊപ്പം കൊവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസര്‍ട്ടിഫിക്കറ്റ്, ഐസിഎംആര്‍ നല്‍കിയ മരണസര്‍ട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയും സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Post Your Comments