Latest NewsNewsIndia

ഔദ്യോഗിക കണക്കിനേക്കാൾ കൂടുതൽ പേർ മരിച്ചെന്ന് റിപ്പോർട്ട് : നിഷേധിച്ച്‌​ ആരോഗ്യമന്ത്രാലയം

ഒരു അടിസ്ഥാനവുമില്ലാതെയാണ്​ പഠനം നടത്തിയിരിക്കുന്നതെന്ന് ​ആരോഗ്യമന്ത്രാലയം പറയുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കിനേക്കാൾ കൂടുതൽ പേർ മരിച്ചെന്ന് പഠനറി​പ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടി പേരെങ്കിലും കോവിഡ്​ ബാധിച്ച്‌​ മരിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി.

പബ്ലിക്കേഷന്റെ പേര്​ പരമാര്‍ശിക്കാതെയാണ്​ ആരോഗ്യമ​ന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പഠനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്​. ഒരു അടിസ്ഥാനവുമില്ലാതെയാണ്​ പഠനം നടത്തിയിരിക്കുന്നതെന്ന് ​ആരോഗ്യമന്ത്രാലയം പറയുന്നു. അറിയപ്പെടുന്ന വസ്​തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുക മാത്രമാണ്​ പഠനത്തില്‍ ചെയ്​തിട്ടുള്ളത്​. ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചിട്ടില്ല. മാസിക മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച ടൂളുകള്‍ ഒരു രാജ്യവും അംഗീകരിക്കില്ലെന്നും ആരോഗ്യ​മന്ത്രാലയം പറയുന്നു.

Read Also  :  സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണങ്ങൾ : പരിശോധനയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിച്ചു

പഠനം നടത്തിയ സ്ഥലത്തെ കുറിച്ചും ഇതിനായി ഉപയോഗിച്ച മാര്‍ഗത്തെ കുറിച്ചും മാസിക മൗനം പാലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യ​ത്തിന്റെ കോവിഡ്​ ഡാറ്റ മാനേജ്​മെന്‍റ്​ പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button