ഗുവാഹത്തി•ആസാമില്‍ കോവിഡ്-19 ബാധിച്ച 65 കാരന്‍ മരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ കൊറോണ വൈറസ് മരണമാണിത്. തെക്കൻ ആസാമിലെ ബരാക് വാലിയിലെ സിൽചാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ (എസ്എംസിഎച്ച്) വെള്ളിയാഴ്ച പുലർച്ചെയാണ് ഇയാൾ മരിച്ചത്.
ഹൈലകണ്ടി ജില്ല സ്വദേശിയായ ശ്രീല ഫൈജുൽ ഹക്ക് ബാർബ്യാൻ, (65) എന്നയാള്‍ ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് മരണപ്പെട്ടതായി ആസാം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
മരിച്ചയാൾക്ക് സൗദി അറേബ്യയിലേക്കുള്ള യാത്രാ ചരിത്രമുണ്ട്.
ഏപ്രിൽ 7 ന് കോവിഡ് പോസിറ്റീവ് ആയ ഇദ്ദേഹത്തെ എസ്എംസിഎച്ചിൽ പ്രവേശിപ്പിച്ചു. ഇയാൾ കഴിഞ്ഞ മാസം ന്യൂഡൽഹിയിലെ നിസാമുദ്ദീൻ മർകസ് സന്ദർശിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയ 29 പേരില്‍ ഒരാളാണ് ബാർബ്യാൻ. ക്കിയുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നോര്‍ത്ത് ഈസ്റ്റില്‍ മറ്റു അഞ്ച് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മണിപ്പൂരിൽ രണ്ട്, ത്രിപുര, മിസോറം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒന്ന് വീതമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
Post Your Comments