Latest NewsCricketNewsSports

കോവിഡ് 19 ; യുഎസിനെ ഉള്‍പ്പെടെ സഹായിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട് ; ആ പണം ഇന്ത്യയ്ക്ക് വേണ്ടെന്ന് കപില്‍ ദേവ്

കോവിഡ് 19 വ്യാപനത്തിനിടെ പണം കണ്ടെത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കണമെന്ന ആശയം മുന്നോട്ടുവച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും അത് മനുഷ്യജീവനുകള്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് ഉള്‍പ്പെടെയുള്ള നിഷ്പക്ഷ വേദികളില്‍ അടച്ചിട സ്റ്റേഡിയത്തില്‍ 3 മത്സരമടങ്ങിയ പരമ്പര നടത്താമെന്നും വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്നുമായിരുന്നു അക്തര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അക്തറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് അങ്ങനെ പണം കണ്ടെത്തേണ്ട ആവശ്യമില്ലെന്നും നമുക്ക് ആവശ്യത്തിന് പണം കൈവശമുണ്ടെന്നും കപില്‍ ദേവ് പറഞ്ഞു.

ബിസിസിഐ 51 കോടി രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ നല്‍കാന്‍ ബിസിസിഐയ്ക്ക് കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്ന് കപില്‍ ദേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button