Latest NewsIndiaNews

ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; പഠനം പറയുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് മൂലം ജോലി നഷ്ടപ്പെടുന്നവരുടെ കണക്കുകൾ പുറത്തു വിട്ട് അന്താരാഷ്ട്ര തൊഴില്‍സംഘടന പഠനം. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നത്. ഇതിന്റെ തിരിച്ചടികള്‍ ഇന്ത്യയിലും താമസിയാതെ വലിയ തോതില്‍ ന്നനെ പ്രകടമാകും. ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐ.എല്‍.ഒ.) റിപ്പോര്‍ട്ട്.

രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതാണ് ജനങ്ങള്‍ക്ക് തിരിച്ചടിയാവുക. കോവിഡിനെ അതിജീവിച്ചാലും തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്രവും ആയിരിക്കും ഇന്ത്യയിലെ ജനങ്ങളെ കാത്തിരിക്കുക എന്ന് ചുരുക്കും. അടച്ചിടലിനെത്തുടര്‍ന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി ‘സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി’യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ 22 ശതമാനം പേര്‍ മാത്രമാണ് സ്ഥിരംശമ്ബളമുള്ള ജോലികള്‍ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോള്‍ വേണമെങ്കില്‍ നഷ്ടപ്പെടാവുന്ന തൊഴിലുകള്‍ ചെയ്യുന്നവരാണെന്നും ഐ.എല്‍.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്നിനു കീഴിലുള്ള ഐ.എല്‍.ഒ.യുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആഗോളതലത്തില്‍ 19.5 കോടി മുഴുവന്‍സമയ ജോലികള്‍ ഇല്ലാതാവും. ജൂലായ് മുതലുള്ള രണ്ടാംപാദത്തില്‍ ആഗോളതലത്തില്‍ 6.7 ശതമാനം ജോലിസമയം ഇല്ലാതാകും. അതായത്, 19.5 കോടി മുഴുവന്‍സമയ ജോലികള്‍ ഇല്ലാതാവും.

ALSO READ: മഹാമാരിയുടെ യാത്ര എങ്ങോട്ട്? ലോ​ക​ത്ത് കോ​വി​ഡ് മരണ സംഖ്യ 88,000 ക​ട​ന്നു

വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഒന്നിച്ചുള്ള അതിവേഗത്തിലുള്ള നടപടികള്‍ വേണ്ടിവരുമെന്ന് ഐ.എല്‍.ഒ. ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു. ഒരുരാജ്യം പരാജയപ്പെട്ടാല്‍ അത് എല്ലാവരുടെയും പരാജയമാകും. ഇന്ത്യ, നൈജീരിയ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാന്‍ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button