പാരീസ്: കോവിഡ് മഹാമാരിയുടെ മരണ യാത്രയിൽ പകച്ചു നിൽക്കുകയാണ് ലോകം. ലോകത്ത് കോവിഡ് മരണ സംഖ്യ 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 3,29,632 പേര് മാത്രമാണ് രോഗവിമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് മരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. 1,824 പേരാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 14,665 ആയി. 4,27,079 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ 938 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനില്‍ 747 പേരും ഇറ്റലിയില്‍ 542 പേരും രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇന്ത്യയില്‍ 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments