തിരുവനന്തപുരം: കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ‘നിശ്ശബ്ദ വ്യാപനം’ തടുക്കാനും പ്രതിരോധനീക്കങ്ങള്‍. ലക്ഷണങ്ങളില്ലെങ്കിലും രോഗവ്യാപനം നടന്ന വിദേശത്തെയടക്കം ക്ലസ്റ്ററുകളില്‍നിന്ന് മടങ്ങിയെത്തിയവരിലും സൂക്ഷ്മനിരീക്ഷണം നടത്തും.
നിശ്ശബ്ദ വ്യാപനം തടയാന്‍ ഇടപെടാന്‍ ജില്ലകള്‍ക്ക് അനുമതി നല്കി. ലക്ഷണമില്ലാത്തവരും നിരീക്ഷണത്തില്‍ പാര്‍ക്കണമെന്ന പ്രോേട്ടാക്കോള്‍ നിശ്ശബ്ദ വ്യാപന സാധ്യത കൂടി കണക്കിലെടുത്താണെന്നാണ് ആേരാഗ്യവകുപ്പ് വിശദീകരണം. വൈറസ് ശരീരത്തിലെത്തിയാല്‍ േരാഗലക്ഷണങ്ങള്ക്ക് കുറഞ്ഞത് 5-6 വരെ ദിവസമെടുക്കുമെന്നാണ് കണക്ക്.
കൂടിയാല്‍ 14 ദിവസവും (പ്രീ സിംപ്റ്റമാറ്റിക് പീരിഡ്). ലക്ഷണം ഇല്ലെങ്കിലും ഇൗ കാലയളവില്‍ വൈറസ് മറ്റൊരാളിലേക്ക് പകരാനിടയുണ്ടെന്നാണു ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്. ഇത് കണക്കിലെടുത്ത് പരിശോധന രീതികളില്‍ മാറ്റം വരുത്തണമെന്നും കൂടുതല്‍ സൗകര്യം ഒരുക്കണമെന്നും കേരള ഗവ. മെഡിക്കല്‍ ഒാഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) ആവശ്യപ്പെടുന്നു.
ALSO READ: കോവിഡിൻ്റെ നിയന്ത്രണമുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ല; തീരുമാനം ഉടൻ
ലക്ഷണങ്ങളില്ലാത്തവരെയും ശ്രദ്ധിക്കേണ്ട നിര്‍ണായക സമയമാണിതെന്നാണ് വിദഗ്ധാഭിപ്രായം. രോഗികളുടെ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവര്‍, ലക്ഷണങ്ങളുള്ളവര്‍ എന്നിവരുടെ സാമ്ബിളാണ് പരിശോധിക്കുന്നത്. പുതിയ സാഹചര്യത്തില്‍ വൈറസിനെ അങ്ങോട്ടു ചെന്ന് കണ്ടെത്തി പ്രതിരോധിക്കും വിധം പരിശോധനയും ജാഗ്രതയും വേണം.
Post Your Comments