KeralaLatest NewsNews

കോവിഡിൻ്റെ നിയന്ത്രണമുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ല; തീരുമാനം ഉടൻ

തൃശ്ശൂ‍ർ: കോവിഡിൻ്റെ നിയന്ത്രണ മുള്ളതിനാൽ തൃശ്ശൂർ പൂരം പതിവു പോലെ നടത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ഇതിൽ അന്തിമ തീരുമാനം ഉടൻ പുറത്തു വരും. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ദേവസ്വങ്ങൾ യോഗം ചേർന്നേക്കും. മേയ് രണ്ടിനാണ് തൃശൂർ പൂരം.

പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചർച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങൾ ഇതുവരെ സ്വീകരിച്ചിട്ടില്ല.

ALSO READ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ന്റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

കോവിഡ് വ്യാപനത്തിനുള്ള സാധ്യത മുൻനിർത്തി തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങൾ ഭക്തർക്ക് പ്രവേശനം നിർത്തി വച്ചിരിക്കുകയാണ്. ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button