കോട്ടയം: ലോക്ക്ഡൗണിനിടെ ബൈക്കിൽ ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോട്ടയം വാകത്താനത്ത്, കണ്ണന്‍ചിറയില്‍ പോലിസ് നടത്തിയ പരിശോധനയ്ക്കിടയിൽ തുരുത്തിവടക്കേക്കുറ്റ് മിഥുന്‍ തോമസ് (30), ചങ്ങനാശേരി കുരിശുംമൂട് കാഞ്ഞിരത്തുങ്കല്‍ സാജു ജോജോ (25) എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് ഇവരിൽ നിന്നും ഹാഷിഷ് കണ്ടെടുത്തത്. ലോക്ഡൗണിന്റെ ഭാഗമായി ബൈക്ക് തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതോടെ ഇവർ കുടുങ്ങി. സംശയം തോന്നി ബൈക്ക് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ദേഹപരിശോധന നടത്തവേ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷ് കണ്ടെത്തുകയായിരുന്നു.
കെ.കെ.റോഡ് 14-ാം മൈലില്‍ ഉള്ള ആളുടെ പക്കല്‍ നിന്നാണ് ഹാഷിഷ് വാങ്ങിയതെന്ന് ഇവര്‍ മൊഴി നൽകി. കാറില്‍ കൊണ്ടുപോയി ആവശ്യക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഹാഷിഷ് വിതരണം ചെയ്യുകയാണ് ഇയാളുടെ പതിവ്. ലോക്ഡൗണ്‍ ആയതിനാല്‍ കാര്‍ റോഡിലിറക്കിയാല്‍ പൊലീസ് പിടിക്കുമെന്നും അതിനാല്‍ വീട്ടിലെത്തിയാല്‍ തരാമെന്നും പറഞ്ഞതിനാലാണ് 14-ാം മൈലിലെ വീട്ടിലെത്തി ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അര ലക്ഷം രൂപയിലധികം വിലവരും.ഇയാള്‍ എവിടെനിന്നാണ് ഇത് കൊണ്ടുവരുന്നതെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments