
ലഖ്‌നൗ: കോവിഡ് സ്ഥിരീകരിച്ച രോഗി മുറിയില്‍ അതിക്രമിച്ചു കയറി ഡോക്ടറുടെ മുഖത്ത് തുപ്പി. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തിലെ സര്‍സോള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍. കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ നിന്നാണ് ഇയാളെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റിയത്.എന്നാല്‍, സൗകര്യങ്ങള്‍ പോരെന്ന് ആരോപിച്ച ഇയാള്‍ ഡോtablക്ടറുടെ മുറിയില്‍ കയറി വാതിലടച്ച ശേഷം മുഖത്തേക്ക് തുപ്പുകയായിരുന്നു.
33കാരനായ പ്രതി അക്രമാസക്തനായതിനെ തുടര്‍ന്ന് പോലീസിനെ വിളിക്കേണ്ട സാഹചര്യം വന്നുവെന്ന് ആശുപത്രി സൂപ്രണ്ട് എസ്.എല്‍ വര്‍മ്മ വെളിപ്പെടുത്തി.ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച നാലായിരത്തിലേറെ കേസുകളില്‍ 1,445 പേരും കഴിഞ്ഞ മാസം നടന്ന സമ്മേളനത്തില്‍ പങ്കെടുത്തവരോ അവരുമായി ഇടപഴകിയവരോ ആണെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവിധ സംസ്‌ഥാനങ്ങളിലേക്കു യാത്ര ചെയ്‌തിരുന്നു. ഇതാണു രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്നാണു നിഗമനം.
വിനോദസഞ്ചാര വിസയിലെത്തി മതസമ്മേളനത്തില്‍ പങ്കെടുത്തതിനു നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 960 വിദേശികളുടെ വിസ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.
Post Your Comments