Latest NewsIndiaNews

ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം; പക്ഷേ, മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കണം- രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി•ഇന്ത്യ എല്ലാ രാജ്യങ്ങളെയും സഹായിക്കണം, പക്ഷേ മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാക്കണമെന്നും കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. സൗഹൃദം പ്രതികാര നടപടിയല്ല. ഇന്ത്യ എല്ലാ രാജ്യങ്ങളെയും അവരുടെ ആവശ്യമുള്ള സമയത്ത് സഹായിക്കണം, എന്നാൽ ജീവൻ രക്ഷിക്കാനുള്ള മരുന്നുകൾ ആദ്യം ഇന്ത്യക്കാർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മരുന്ന് കയറ്റി അയക്കാനുള്ള വിദേശ കാര്യമന്ത്രാലയത്തിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, മ​നു​ഷ്യ​ത്വം പ​രി​ഗ​ണി​ച്ച്‌ പാ​ര​സെ​റ്റ​മോ​ളും ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​നും ഇ​ന്ത്യ​യെ ആ​ശ്ര​യി​ക്കു​ന്ന അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍​ക്കു ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ആ​വ​ശ്യ മ​രു​ന്നു​ക​ളാ​യ ഇ​വ കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ള്‍​ക്കും ന​ല്‍​കും. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​ര​ണ​ത്തെ​യും ഗൂ​ഢ​സി​ദ്ധാ​ന്തം ച​മ​യ്ക്കു​ന്ന​തി​നെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ 24 മ​രു​ന്നു​ക​ളു​ടെ ക‍​യ​റ്റു​മ​തി നി​രോ​ധ​ന​മാ​ണ് നീ​ക്കി​യ​ത്. 26 മ​രു​ന്നു​ക​ളും അ​വ​യു​ടെ ഘ​ട​ക​ങ്ങ​ളും വി​ദേ​ശ​ത്തേ​ക്ക് ക​യ​റ്റി അ​യ​ക്കു​ന്ന​തി​ല്‍ മാ​ര്‍​ച്ച്‌ മൂ​ന്നി​നാ​ണ് ഇ​ന്ത്യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പാ​ര​സി​റ്റാ​മോ​ളും ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ല​ക്ക് നീ​ക്കി​യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പാ​ര​സി​റ്റാ​മോ​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button