മുംബൈ: കൊറോണ വൈറസ് ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. നവി മുംബൈ മുനിസിപ്പല്‍ ഹോസ്പിറ്റലില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച ആയിരുന്നു യുവതിയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതോടെ മരുന്ന് നല്‍കുകയും ശേഷം സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഡോ. രാജേഷ് മാത്രെ വ്യക്തമാക്കി.
അതേസമയം എവിടെ നിന്നാണ് കൊറോണ ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments