ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡൊലോരസ് സാല കരിയോ(82) കോവിഡ് 19 ബാധിച്ച് മരിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ് തന്നെയാണ് ഔദ്യോഗികമായി ഈ വാര്‍ത്ത പങ്കുവെച്ചത്. അവസാന ദിവസങ്ങളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു ഇവര്‍. സൂപ്പര്‍ പരിശീലകന്റെ മാതാവിന്റെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകം അനുശോചനം അറിയിച്ചു. സ്‌പെയിനില്‍ കോവിഡ് ബാധിച്ച് ഇതിനകം തന്നെ 13,055 പേരാണ് മരിച്ചിരിക്കുന്നത്. 1,35,032 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments