കോവിഡ് 19 ബാധയെ തുടര്‍ന്ന് ഭക്ഷണമില്ലാതെ കഷ്ടത അനുഭവിക്കുന്ന പാവപെട്ട കുടുംബങ്ങള്‍ക്ക് കൈതാങ്ങായി മുന്‍ ഇന്ത്യന്‍ താരസഹോദരങ്ങളായ ഇര്‍ഫാന്‍ പഠാനും യൂസഫ് പഠാനും രംഗത്ത്. 10,000 കിലോ അരിയും 700കിലോ ഉരുള കിഴങ്ങുമാണ് പഠാന്‍ സഹോദരങ്ങള്‍ ബറോഡയില്‍ ലോക്ക് ഡൗണിനേ തുടര്‍ന്ന് കഷ്ടപ്പെടുന്നവര്‍ക്കായി സംഭാവനായി നല്‍കിയത്. എല്ലാവരോടും വീട്ടില്‍ തന്നെ തുടരാനും നമുക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും പഠാന്‍ സഹോദരങ്ങള്‍ പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെയിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനൊപ്പം അയല്‍വാസികള്‍ കഷ്ടപ്പെടുമ്പോള്‍ സഹായിക്കണമെന്നും താരങ്ങള്‍ പറയുന്നു. നേരത്തെ കോവിഡ് 19 ബാധ പടര്‍ന്ന സമയത്ത് വഡോദരയിലെ ആരോഗ്യ വകുപ്പിന് നാലായിരം മാസ്‌കും പഠാന്‍ സഹോദരങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ കോവിഡ് പടരുന്ന രീതിയേക്കുറിച്ചും സുരക്ഷാ മുന്‍ കരുതലുകളേക്കുറിച്ചും ബോധവല്‍ക്കരണ വീഡിയോകളും സന്ദേശങ്ങളും പഠാന്‍ സഹോദരന്മാര്‍ ചെയ്തിരുന്നു.
Post Your Comments