
തിരുവനന്തപുരം•സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്ക് കൂടി കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും, മലപ്പുത്ത് രണ്ട് പേര്‍ക്കും പത്തനംതിട്ടയിലും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 327 ആയി. 266 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇവരില്‍ 7 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതില്‍ ആറുപേര്‍ കാസര്‍ഗോഡുകാരാണ്. മൂന്ന് പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ്19 ബാധിച്ച് വിദേശത്ത് ഇതുവരെ 18 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുതുതായി 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിലവില്‍ 152,804 പേരാണ് നിരീക്ഷണത്തിലുള്ളത്.
കേരളം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും 125,000 കൊറോണ ബെഡുകള്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം തുടങ്ങി. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കി മാറ്റി. 517 കൊറോണ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. പരിശോധനയ്ക്ക് ത്രിതല സംവിധാനം. 38 കൊറോണ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി. റാപ്പിഡ് ടെസ്റ്റിനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments