മാഡ്രിഡ്: സ്പെയിനിൽ കോവിഡ് ബാധിച്ച പ്രായമായവരുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോർട്ടുകൾ. ഏത് രോഗം ബാധിച്ച് എത്തിയാലും ആശുപത്രികളെല്ലാം പ്രായമായവരെ പിന്തിരിപ്പിക്കുകയാണ്. മയക്കികിടത്തുക മാത്രമാണ് ചെയ്യുന്നത്. ജീവന് രക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ലെന്നുമാണ് സൂചനകൾ. കെയർ ഹോമുകളിൽ പ്രായമായവർ ഒറ്റപ്പെട്ടു കഴിയുികയാണെന്നാണ് പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്. വൈറസിനെ തുടർന്ന് പകുതി ജീവനക്കാരും മൂന്നിൽ രണ്ട് തൊഴിലാളികളെയും നാട്ടിലേക്ക് അയച്ചിരിക്കുകയാണ്.
അതേസമയം രാജ്യത്ത് 120,000 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 12,000 ആയി. ഇറ്റലിക്കു ശേഷം സ്പെയിനിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. മാഡ്രിഡിലെ നഴ്സിംഗ് ഹോമുകളിൽ 3000 പേരാണ് കഴിഞ്ഞ മാസം മരിച്ചത്. ഇതിൽ രണ്ടായിരവും കൊറോണ ബാധിതരാണ്.
Post Your Comments